ഡല്‍ഹി: ഇന്ത്യയിലെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ബാലാവകാശ കമ്മീഷന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ നടപടി എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ ഐ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം കമ്മീഷന്റെ ഉത്തരവിന് പിന്നാലെ നടപടി സ്വീകരിക്കാനൊരുങ്ങിയ സംസ്ഥാനങ്ങളേയും സുപ്രീം കോടതി തടഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
