ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി. അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ഇന്ത്യയിലെ വിമാനങ്ങള്‍ക്കുനേരെയുള്ള തുടര്‍ച്ചയായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് രംഗത്തെത്തി.
അടുത്ത മാസം ഒന്ന് മുതല്‍ 19 വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
അതേസമയം വിമാനങ്ങള്‍ക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങള്‍ നിസാരമായി കാണുന്നില്ലെന്ന് വ്യോമയാന മന്ത്രാലയം. കുറ്റവാളികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
