ദോഹ: ഖത്തറിലെ മാലിന്യ കൈമാറ്റ സ്റ്റേഷനുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും സ്വകാര്യവത്കരിക്കുന്നു. വടക്കന്‍ മേഖലയിലെ മാലിന്യ ശുചീകരണ കേന്ദ്രങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പുനരുപയോഗ, മാലിന്യ സംസ്‌കരണ മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് നിരവധി ടെന്‍ഡറുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി.
സ്വകാര്യമേഖലയ്ക്ക് നല്‍കിയ ടെന്‍ഡറുകള്‍ വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമദ് ജാസിം അല്‍ ബഹര്‍ വിശദീകരിച്ചു.
- ഖത്തറിലെ എല്ലാ മാലിന്യ കൈമാറ്റ സ്റ്റേഷനുകളും സ്വകാര്യവല്‍ക്കരിക്കുക.
- ഒരു പുതിയ എഞ്ചിനീയറിംഗ് ലാന്‍ഡ്ഫില്‍ സ്ഥാപിക്കുന്നു.
- പഴയ മാലിന്യങ്ങളുടെ പുനരുദ്ധാരണം.
- റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളില്‍ നിന്ന് സാങ്കേതികമായി വ്യത്യസ്തമായ അല്‍ ഖോര്‍ വേസ്റ്റ് സോര്‍ട്ടിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നു.
- വടക്കന്‍ മേഖലയിലെ എല്ലാ ശുചീകരണ ജോലികളും സ്വകാര്യവല്‍ക്കരിക്കുന്നു
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
