ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങള്‍ പങ്കുവെച്ചു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമലംഘനമാണ്. റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് അപകടകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
അതേസമയം രാജ്യത്ത് ട്രാഫിക് പിഴകള്‍ക്ക് ഇളവുകള്‍ അനുവദിച്ചത് ഈ മാസം അവസാനിക്കും. 50ശതമാനം ഇളവോടെ മൂന്ന് വര്‍ഷം മുമ്പ് വരെയുള്ള ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ കഴിയും. സെപ്തംബര്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴകള്‍ അടയ്ക്കാത്തവരെ രാജ്യത്തിന് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
