തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും സ്വാതന്ത്യദിനവും കണക്കിലെടുത്താണ് നിര്‍ബന്ധിത സുരക്ഷാ പരിശോധന ഏര്‍പ്പെടുത്തുന്നത്.
വരും ആഴ്ചകളില്‍ അനിയന്ത്രിതമായ തിരക്ക് വിമാനത്താവളത്തില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലും സ്വതന്ത്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിലും നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സമയം അനുവദിക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. ഓഗസ്റ്റ് 20 വരെ ഇത്തരത്തില്‍ പരിശോധനകള്‍ തുടരുമെന്നും വിമാനത്താവളം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
