ദുബായ്: ദുബായില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്ത ഇന്ത്യക്കാരന് ജയില്‍ ശിക്ഷ വിധിച്ചു. ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് രണ്ട് വര്‍ഷത്തിലേറെയായി ഗണ്യമായ തുക തട്ടിപ്പ് നടത്തിയ മുന്‍ ജീവനക്കാരനാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഒരു മാസത്തെ തടവിന് ദുബായ് ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു. തട്ടിയെടുത്തതിന് തുല്യമായ തുക പിഴ ചുമത്തുകയും ശിക്ഷാ കാലയളവിന് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
34 കാരനായ ഇന്ത്യന്‍ പൗരനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2017 മുതല്‍ 2019 വരെ ജോലി ചെയ്തിരുന്ന കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്. അല്‍ മുറാഖബാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സ്ഥാപനത്തില്‍ നിന്ന് 1,14,966 ദിര്‍ഹം തട്ടിയെടുത്തെന്നാണ് കേസ്.
ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ അക്കൗണ്ടിംഗ് രേഖകളില്‍ ഇയാള്‍ കൃത്രിമം കാണിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കമ്പനിയുടെ ക്ലയന്റുകളില്‍ നിന്ന് ശേഖരിച്ച തുക തെറ്റായി അക്കൗണ്ടില്‍ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 90 ദിവസത്തിനുള്ളില്‍ തട്ടിയെടുത്ത തുക തിരികെ നല്‍കാമെന്ന് യുവാവ് ഉറപ്പ് നല്‍കിയതായാണ് വിവരം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
