മക്ക: അറഫാത്ത് പർവതത്തിൽ സൂര്യാഘാതമേറ്റ് ആറ് ഹജ്ജ് തീർത്ഥാടകർ മരിച്ചു. ജോർദാനിയൻ പൗരന്മാരാണ് മരണപ്പെട്ടത്. അറഫാത്ത് പർവതത്തിൽ ഹജ്ജ് തീർഥാടനത്തിനിടെയുണ്ടായ ചൂടിൽ ആറ് ജോർദാൻ പൗരന്മാർ മരിച്ചതായി ജോർദാനിലെ വിദേശകാര്യ, പ്രവാസി മന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം ജോർദാനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ച് സൗദി അധികൃതരുമായി ഏകോപിപ്പിച്ച് വരികയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് സൂര്യാഘാതമേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം സൗദിയിൽ താപനില ഈ വർഷം 48 ഡിഗ്രി സെൽഷ്യസ് (118 ഡിഗ്രി ഫാരൻഹീറ്റ്) വരെയാകുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
