ഈദ് അൽ അദ്ഹ; ഖത്തറിലെ പബ്ലിക് പാർക്കുകളുടെ സമയക്രമം അറിയാം 

Screenshot 20240616 125621

ദോഹ: ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം പൊതു പാർക്കുകളുടെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ) പ്രമാണിച്ചുള്ള സമയക്രമം പ്രഖ്യാപിച്ചു. പബ്ലിക് പാർക്കുകൾ രാത്രി വൈകി വരെ തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. 

അൽ ഫുർജാൻ (അയൽപക്കം) പാർക്കുകൾ(കുട്ടികൾക്കും കുടുംബങ്ങൾക്കും) ഇന്ന് രാവിലെ 5 മുതൽ പുലർച്ചെ 1 വരെ തുറന്നിരിക്കും. ഓപ്പൺ പബ്ലിക് പാർക്കുകൾ  സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും തുറന്നിരിക്കും എന്നും അതോറിറ്റി അറിയിച്ചു. 

അൽ ഖോർ ഫാമിലി പാർക്ക് ഈദ് അൽ അദ്ഹയിൽ രാവിലെ 8 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ ഔൺ (Oun app)ആപ്പിൽ എൻട്രി ടിക്കറ്റുകൾ ലഭ്യമാണ്. പാണ്ട പാർക്ക് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സന്ദർശകരെ സ്വീകരിക്കും. Oun ആപ്പിൽ ടിക്കറ്റുകൾ ലഭ്യമാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading