ദോഹ: ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) അവധി ദിനങ്ങളില്‍ സുരക്ഷാ, ട്രാഫിക് അന്വേഷണ വിഭാഗങ്ങള്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, പാസ്പോര്‍ട്ട്, നാഷണാലിറ്റി, യാത്രാ രേഖകള്‍, ട്രാഫിക്, ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ (വിരലടയാളം) എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സേവന-അധിഷ്ഠിത വകുപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ലൈസന്‍സിംഗ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമയക്രമം ഇനിപ്പറയുന്നു:
എക്‌സ്റ്റേണല്‍ സര്‍വീസസ്(മമൂറ) – ജൂണ്‍ 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും നമ്പര്‍ പ്ലേറ്റ് വര്‍ക്ക്‌ഷോപ്പ് (ഐന്‍ ഖാലിദ്) – ജൂണ്‍ 15 വരെ ജൂണ്‍ 20 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കും.
ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് (കര്‍വ-ദല്ല) ജൂണ്‍ 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയും ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ (അല്‍ മസ്റൂഹ് / ഇന്‍ഡസ്ട്രിയല്‍ ഏരിയ) ജൂണ്‍ 17 മുതല്‍ ജൂണ്‍ 20 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ (മദീനത്ത് ഖലീഫ) ജൂണ്‍ 16 മുതല്‍ ജൂണ്‍ 20 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും മറ്റ് ലംഘനങ്ങള്‍ക്കുള്ള (മദീനത്ത് ഖലീഫ) സേവനങ്ങള്‍ ജൂണ്‍ 16 മുതല്‍ ജൂണ്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
