കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. വിദേശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12ല്‍ അനുശാസിക്കുന്ന പ്രകാരം ഇവര്‍ക്കെതിരെ നടപിടയെടുക്കും. വിസാ നിയമലംഘകര്‍ക്ക് അഭയം നല്‍കുക, ജോലിക്ക് നിയമിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ആറ് മാസത്തെ തടവോ 600 കുവൈത്തി ദിനാര്‍ പിഴയോ വിധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ റസിഡന്‍സി നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യുസഫ് അല്‍ അയൂബ് വ്യക്തമാക്കി.
