ബലിപെരുന്നാള്‍; ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു

IMG 20240611 WA0028

ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 16, ഞായറാഴ്ച മുതല്‍ ജൂണ്‍ 18, ചൊവ്വാഴ്ച വരെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അവധിക്ക് ശേഷം ജൂണ്‍ 19, ബുധനാഴ്ച മുതല്‍ സാധാരണ പ്രവൃത്തിദിവസം ആരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.

രാജ്യത്തെ ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 16 മുതല്‍ ജൂണ്‍ 20 വരെ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍ ഉത്തരവിട്ടു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading