ജാഗ്രതൈ; ഒമാനിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇനി മുതല്‍ പിഴ

img 20240507 wa0041

 

മസ്‌കത്ത്: ഒമാനിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. പൊതുയിടങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ പിഴ ചുമത്തും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നിയമലംഘനമാണെന്നും നിയമം ലംഘകര്‍ക്ക് 100 ഒമാനി റിയാല്‍ പിഴ ചുമത്തുമെന്നും മസ്‌കത്ത് നഗരസഭാ അധികൃതര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.

പൊതുസ്ഥങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബീച്ചുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, പലരും ഇവ ഉപയോഗിക്കാന്‍ തയ്യാറാകുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading