ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് മരുന്നിന്റെ നിർമാണ കമ്പനിയായ അസ്ട്രാസെനക സമ്മതിച്ചു . കോവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ കമ്പനി സമ്മതിച്ചു.
കോവിഡ് സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിൻ ഇന്ത്യയിൽ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
വാക്‌സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ കമ്പനിക്കെതിരെ കേസുണ്ട്. 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ടാണ് ആദ്യം കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്.
