ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

screenshot 20240429 0020127e2

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ മെയ് 3, വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ മേഘാവൃതമായിരിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

പ്രതികൂല കാലാവസ്ഥ ദൃശ്യപരതയെ ബാധിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കടല്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading