നടുറോഡിലെ വാക്കേറ്റം; തിരുവനന്തപുരം മേയറുടെ വാദം പൊളിയുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

img 20240429 wa0020

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ മേയര്‍ സഞ്ചരിച്ച കാറിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീബ്രാ ക്രോസിംഗില്‍ വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് ഡ്രൈവറോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നത്. പ്ലാമൂട് – പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് ബസ് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. മേയറുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് എം പാനല്‍ ജീവനക്കാരനായ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഡ്രൈവറുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കില്ലെന്നും റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ തുടര്‍ നടപടി എടുക്കൂവെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading