സൗദിയുടെ ഫ്‌ളൈനാസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

img 20240429 wa0026

റിയാദ്: സൗദി അറേബ്യയുടെ ഫ്‌ളൈനാസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദോഹയില്‍ നിന്ന് ഏപ്രില്‍ 28 ന് പുറപ്പെട്ട ഫ്‌ലൈനാസ് XY224 വിമാനം രാത്രി 7:34 ന് ലാന്‍ഡിംഗിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് പുറത്തുകടന്ന് ബഫര്‍ സോണിലൂടെ അടുത്തുള്ള ലാന്‍ഡ് കോറിഡോറില്‍ പ്രവേശിക്കുകയായിരുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം, വിമാനം നിയുക്ത പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുകയും യാത്രക്കാര്‍ അപകടമില്ലാതെ വിമാനത്തില്‍ നിന്ന് ഇറങ്ങുകയും ചെയ്തയായി അധികൃതര്‍ അറിയിച്ചു.

എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധന നടത്തി പരിക്കുകളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചതായും എയര്‍പോര്‍ട്ട് മാനേജ്മെന്റ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും അതോറിറ്റി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading