ദോഹ: യാത്രക്കാരിയെ വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ച എയര്‍ലൈന്‍ കമ്പനിക്ക് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി 20,000 ഖത്തര്‍ റിയാല്‍ പിഴ വിധിച്ചു. യാത്രക്കാരിക്കുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. അറബിക് ദിനപത്രമായ അല്‍ ഷാര്‍ഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എയര്‍ലൈനിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ദോഹയില്‍ നിന്ന് അറബ് രാജ്യത്തേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ സമയം വൈകിയെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡിംഗ് ഗേറ്റില്‍ തടയുകയായിരുന്നു. ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും മോശമായി പെരുമാറിയതായും പരാതിയുണ്ട്. തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്
