മസ്‌കത്ത്: ഒമാനില്‍ ഹാഷിഷുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജനായ പ്രവാസിയാണ് പിടിയിലായത്. സൗത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റില്‍ നിന്ന് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് പ്രതിരോധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയില്‍ നിന്ന് 130-ലധികം ഹാഷിഷ് ബ്ലോക്കുകള്‍ കണ്ടെടുത്തു. പ്രതിക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
