ആടുജീവിതത്തിന്റെ വ്യാജന്‍ ഇറങ്ങി; ഒരാള്‍ കസ്റ്റഡിയില്‍

goat

കൊച്ചി: കഴിഞ്ഞദിവസം റിലീസ് ചെയ്ത ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതായി പരാതി. കാനഡയില്‍ നിന്നാണ് സിനിമയുടെ വ്യാജന്‍ ഇറങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പതിപ്പ് പ്രചരിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകന്‍ ബ്ലെസി എറണാകുളം സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജന്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

അതിനിടെ സിനിമ തിയറ്ററില്‍ പകര്‍ത്തി എന്ന പരാതിയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. സിനിമയുടെ പ്രദര്‍ശനത്തിനിടെ മൊബൈല്‍ ഫോണില്‍ ചിത്രം റെക്കോര്‍ഡ് ചെയ്‌തെന്നാണ് ആരോപണം. ചെങ്ങന്നൂരിലെ സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് നടപടി. അതേസമയം താന്‍ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ള ആളുടെ മൊഴി. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം പ്രാവാസിയായ നജീബിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നജീബായി എത്തുന്നത്.

You May Also Like

  • അബ്ദുല്‍ റഹീം സഹായ സമിതിക്കെതിരെ വിമര്‍ശനം

  • കേരളം നിപ ജാഗ്രതയില്‍: സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, 11 പേര്‍ ഹോം ക്വാറൻ്റിനില്‍

  • കോഴിക്കോട് വീണ്ടും നിപ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading