കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗ് നടത്താത്തവരുടെ ഇടപാടുകള്‍ നിര്‍ത്താന്‍ തീരുമാനം. വിരലടയാള രജിസ്‌ട്രേഷന്‍ നടത്താനുള്ള കാലാവധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 1 വരെയാണ് വിരലടയാള രജിസ്‌ട്രേഷന്‍ നടത്താന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി. സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്താത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമെതിരേയാണ് നടപടി കര്‍ശനമാക്കുന്നത്. അതേസമയം 1,694,000 വ്യക്തികള്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗ് നിര്‍ബന്ധം; കുവൈത്തില്‍ ഇടപാടുകള്‍ തടസ്സപ്പെടും
