ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി മിക്‌സഡ് സ്‌പോര്‍ട്‌സ് ചലഞ്ചില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ മിക്‌സഡ് സ്‌പോര്‍ട്‌സ് ചലഞ്ച് സംഘടിപ്പിച്ചെന്നാണ് വിവരം. ഓരോ ഘട്ടത്തിലും ചലഞ്ചിലെ വിജയികളെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തെ സാമൂഹിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പിന്റേതാണ് നടപടി.
