ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മലയാളി മുങ്ങിയതായി പരാതി

whatsapp image 2024 03 28 at 2.09.18 pm

അബുദാബി: അബുദാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മലയാളിയായ ജീവനക്കാരന്‍ നാടുവിട്ടതായി പരാതി. അബുദാബി ഖാലിദിയ ഹൈപ്പര്‍മാര്‍ക്കറ്റിലെ ക്യാഷ് ഓഫീസിന്റെ ചുമതലയുള്ള കണ്ണൂര്‍ സ്വദേശിയായ നിയാസിനെതിരെയാണ് പരാതി. ഈ മാസം 25 ന് നിയാസ് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം മോഷണം പോയത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കി.

പണം കാണാതായതിന് പിന്നാലെ അബുദാബിയില്‍ താമസിക്കുന്ന നിയാസിന്റെ കുടുബം അബുദാബിയില്‍ നിന്ന് ആരും അറിയാതെ നാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ക്യാഷര്‍ ആയതിനാല്‍ നിയാസിന്റെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതരുടെ കൈവശമാണ്. അതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ രക്ഷപ്പെട്ടതായും അന്വേഷണം നടക്കുന്നുണ്ട.് അതേസമയം എംബസി മുഖേന കേരള പോലീസിലും ലുലു ഗ്രൂപ്പ് നിയാസിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading