കൊല്‍ക്കത്ത: കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റിഗോ വിമാനത്തിന്റെ ചിറക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉരഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലേക്ക് പുറപ്പെടാനായി റണ്‍വേ ക്ലിയറന്‍സിനു കാത്തുനിന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍, ബിഹാറിലക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം ഉരസുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ചിറക് റണ്‍വേയില്‍ പൊട്ടിവീണു. ഇന്‍ഡിഗോ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
