വേനലാണ്, “പനിയില്‍ ജാഗ്രത വേണം”

whatsapp image 2024 03 28 at 2.01.00 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കന്‍പോക്‌സും പടരുന്നതായി റിപ്പോര്‍ട്ട്. വേനല്‍കാലത്ത് രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.ദിവസവും നൂറിലധികം ആളുകളാണ് പനിക്ക് ചികിത്സ തേടുന്നതെന്നാണ് വിവരം.

നാല് ദിവസത്തില്‍ കൂടുതലുള്ള പനി, കഠിനമായ വേദന, കുമിളകള്‍, ശ്വാസം മുട്ട്, അമിതമായ ഉറക്കം തുടങ്ങിയ ലക്ഷങ്ങളില്‍ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എപ്രില്‍ ഒന്ന് വരെ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍
പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like