ദോഹ: ഖത്തറില്‍ പ്രചാരത്തിലുള്ള ചില ചില വാഹനങ്ങള്‍ വാണിജ്യ മന്ത്രാലയം തിരികെ വിളിച്ചു. മാസ്ഡ CX -60, CX -90, എന്നിവയുടെ 2023 മോഡല്‍ വാഹനങ്ങളാണ് ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം തിരികെ വിളിച്ചത്. സ്റ്റിയറിംഗ് ഗിയര്‍ സ്പ്രിംഗിന്റെ സ്‌ട്രെങ്തിലെ അപാകതകള്‍ കാരണമാണ് നടപടി. ദേശീയ കാര്‍ കമ്പനിയായ മസ്ദ ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് മന്ത്രാലയം വാഹനങ്ങള്‍ തിരികെ വിളിച്ചത്.
വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തി ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ കാമ്പയിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം ലെക്സസ് LX , ടൊയോട്ട ലാന്‍ഡ് ക്രൂിയസര്‍ എന്നിവയുടെ 2022- 2024 മോഡലുകള്‍, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകള്‍, ഫോര്‍ഡ് എഫ് 150യുടെ 2023 മോഡല്‍ എന്നിവയും മന്ത്രാലയം തിരികെ വിളിച്ചിരുന്നു.
