ദോഹ: ഖത്തറിലെ 2024- 25 അധ്യനന വര്‍ഷത്തേക്കുള്ള പ്രീ സ്‌കൂള്‍ രജിസ്‌ട്രേഷന്‍ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രീ സ്‌കൂളില്‍ ചേരാന്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍കക് സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയതായും പിഎച്ച്‌സിസി അറിയിച്ചു. രജിസ്‌ട്രേഷനായി രക്ഷിതാക്കള്‍ 107 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്‍മെന്റ് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പിഎച്ച് സിസി ഇക്കാര്യം അറിയിച്ചത്. പ്രീസ്‌കൂള്‍ രജിസ്ട്രേഷനായി രക്ഷിതാക്കള്‍ 107 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ലഭിക്കുന്ന അപ്പോയിന്റ്‌മെന്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ കേന്ദ്രത്തിലോ ബദല്‍ കേന്ദ്രത്തിലോ കുട്ടിയോടൊപ്പം ഹാജരാകണമെന്നും പിഎച്ച്‌സിസി അറിയിച്ചു.
പ്രീ സ്‌കൂള്‍ സ്‌ക്രീനിങ്ങിനുള്ള അപ്പോയിന്റ്മെന്റ് സമയത്ത് ഐഡി കാര്‍ഡ്, സാധുതയുള്ള ആരോഗ്യ കാര്‍ഡ്, വാക്സിനേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. നഴ്സിംഗ്, സോഷ്യല്‍ വര്‍ക്കര്‍ വിലയിരുത്തലുകള്‍, ലബോറട്ടറി പരിശോധനകള്‍, ഡെന്റല്‍ സ്‌ക്രീനിംഗ് എന്നിവയും സ്‌ക്രീനിംഗില്‍ ഉള്‍പ്പെടും
