ദുബായ്: യുഎഇയില്‍ നടന്ന വാര്‍ഷിക ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഇന്ത്യന്‍ അധ്യാപികയ്ക്ക് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്. നൂറുകണക്കിന് പഠന കേന്ദ്രങ്ങള്‍ സൃഷ്ടിച്ചതിനാണ് ഇന്ത്യന്‍ അധ്യാപികയായ റൂബിള്‍ നാഗി 1 മില്യണ്‍ ഡോളര്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് നേടിയത്.
2015 ല്‍ ഫൗണ്ടേഷന്‍ ആരംഭിച്ച ഈ അവാര്‍ഡ് ലഭിക്കുന്ന പത്താമത്തെ അധ്യാപകയാണ് റൂബിള്‍ നാഗി. ആര്‍ട്ട് ഫൗണ്ടേഷനിലൂടെ, ഇന്ത്യയിലുടനീളം 800-ലധികം പഠന കേന്ദ്രങ്ങള്‍ റൂബിള്‍ നാഗി സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോയിട്ടില്ലാത്ത കുട്ടികള്‍ക്ക് ഘടനാപരമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് അവര്‍ അനുബന്ധ വിദ്യാഭ്യാസവും നല്‍കുന്നു.
ഈ നേട്ടം തനിക്കും ഇന്ത്യയ്ക്ക് മുഴുവനും അഭിമാനകരമാണെന്ന് അവാര്‍ഡ് വേളയില്‍ റൂബിള്‍ പറഞ്ഞു. 24 വര്‍ഷം മുമ്പ് വെറും 30 കുട്ടികളുമായി ഒരു ചെറിയ വര്‍ക്ക്ഷോപ്പിലാണ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഇന്ന് തന്റെ ശ്രമങ്ങള്‍ പത്ത് ലക്ഷത്തിലധികം കുട്ടികളിലേക്ക് എത്തിയിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
