ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി 15-ാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ പരിപാടി സംഘടിപ്പിച്ച് ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍(QIPA). ദോഹയിലെ മുന്തസ പാര്‍ക്കില്‍ രാവിലെ QIPA Redhawks ടീമിന്റെ ക്രിക്കറ്റ് മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കൊച്ചു കുട്ടികള്‍ മുതല്‍ വനിതകളും പുരുഷന്മാരുമടക്കം വലിയ ജനപങ്കാളിത്തം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.
ആരോഗ്യം, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടന്ന മാര്‍ച്ച് പാസ്റ്റ് ചടങ്ങ് പരിപാടിയുടെ പ്രധാന ആകര്‍ഷണമായി മാറി. ഖത്തറിന്റെ ദേശീയ ദര്‍ശനത്തിനനുസൃതമായി കായിക സംസ്‌കാരവും ആരോഗ്യ ബോധവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ക്യുആപിഎ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
