ഖത്തറില്‍ അന്യായമായ സര്‍ചാര്‍ജുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം

1q 44

ദോഹ: ഖത്തറില്‍ സമുദ്ര ഗതാഗത സേവനങ്ങളില്‍ അന്യായമായ സര്‍ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഗതാഗത മന്ത്രാലയം. സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ മന്ത്രാലയം എല്ലാ സ്ഥാപനങ്ങളെയും ആഹ്വാനം ചെയ്തു.

രാജ്യത്ത് നിലനില്‍ക്കുന്ന 1980 ലെ 15-ാം നമ്പര്‍ സമുദ്ര നിയമത്തിലെയും, 2004 ലെ 4-ാം നമ്പര്‍ നാവിഗേഷന്‍ ഏജന്‍സികളുടെ ബിസിനസ്സ് നിയന്ത്രണം സംബന്ധിച്ച നിയമത്തിലെയും, 2012 ലെ 12-ാം നമ്പര്‍ സമുദ്ര ഷിപ്പിംഗ് ഇടനിലക്കാരുടെ സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിലെയും വ്യവസ്ഥകള്‍ പാലിക്കണമെന്നും ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ സേവനങ്ങള്‍ക്ക് സര്‍ചാര്‍ജ് ചുമത്തുന്നതിന് ഒരു ന്യായീകരണമല്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിച്ച് ഉയര്‍ന്ന തുക ഈടാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Ministry of Transport warns against unjustified surcharges. Ministry urged all entities licensed for maritime activities to follow and adhere to the principles of fairness and transparency when it comes to providing their maritime services. The Ministry warned that the current extraordinary circumstances should not justify any surcharges on services provided.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading