ദോഹ: രാജ്യത്തുടനീളമുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പന്ന മാര്‍ക്കറ്റ് യാര്‍ഡുകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തന സമയവും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കായി യാര്‍ഡുകളില്‍ പുതിയ പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മുനിസിപ്പാലാറ്റി മന്ത്രാലയം അറിയിച്ചു.
ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്രൂഅ യാര്‍ഡ് എല്ലാ ദിവസവും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവര്‍ത്തിക്കും. അതേസമയം, അല്‍ വക്ര, അല്‍ ഖോര്‍, അല്‍ തഖിറ, അല്‍ ഷൈഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലെ യാര്‍ഡുകള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
