ദോഹ: ഖത്തറില്‍ പൊതുയിടങ്ങളില്‍ സാമൂഹിക പരിപാടികള്‍ നടത്താന്‍ അനുമതി. ഇന്ന്, മാര്‍ച്ച് 25 ബുധനാഴ്ച മുതല്‍ വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക പരിപാടികള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃതര്‍ രാജ്യത്തെ നിലവിലെ സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രലായം വ്യക്തമാക്കി.
അതേസമയം പരിപാടിയുടെ സംഘാടകര്‍ അംഗീകൃത നിര്‍ദ്ദേശങ്ങളും സംഘടനാ നടപടിക്രമങ്ങളും കൃത്യമായി പാലിക്കണം. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷത്തില്‍ പരിപാടികള്‍ നടത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം അറിയിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുകയും വ്യക്തികളെയോ സമൂഹത്തെയോ അപകടത്തിലാക്കുന്ന ഏതൊരു നടപടിയും ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
