ചെറിയ പെരുന്നാള്‍; ഖത്തറില്‍ ആശുപത്രികളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

1q 60

ദോഹ: ഖത്തറില്‍ ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ ഉള്‍പ്പെടെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രികളിലെ (എച്ച്എംസി) എല്ലാ അടിയന്തര സേവനങ്ങളും ഇന്‍പേഷ്യന്റ് പരിചരണവും ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും പൊതുജനാ മന്ത്രാലയം അറിയിച്ചു. ആംബുലന്‍സ് സേവനവും പതിവുപോലെ 24 മണിക്കൂറും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരിക്കും.

ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും, പെരുന്നാളിന്റെ ആദ്യ ദിവസവും വെള്ളിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പെരുന്നാള്‍ കഴിഞ്ഞുള്ള ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ ബ്ലഡ് ഡൊണേഷന്‍ കേന്ദ്രം ദാതാക്കളെ സ്വീകരിക്കും.

പിഎച്ച്‌സിസി (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍)യുടെ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 21 എണ്ണം ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കും. കുട്ടികളുടെ എമര്‍ജന്‍സി സേവനത്തിനായുള്ള എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 14 ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര പരിചരണ സേവനങ്ങള്‍ ലഭിക്കും.

അതേസമയം ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും പ്രഖ്യാപിച്ചു. ഈദിന്റെ ആദ്യ ദിവസവും വെള്ളി, ശനി ദിവസങ്ങളും ഒഴികെ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പില്‍ സേവനങ്ങള്‍ ലഭിക്കും.

വുമണ്‍സ് ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നവജാത ശിശു രജിസ്‌ട്രേഷന്‍ ഓഫീസ്, ഈദിന്റെ ആദ്യ ദിവസവും വെള്ളി, ശനി ദിവസങ്ങളില്‍ ഒഴികെ ഈദ് അവധി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.

ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് മരണ രജിസ്‌ട്രേഷന്‍ യൂണിറ്റ് എല്ലാ ദിവസവും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ യൂണിഫൈഡ് ഹ്യൂമാനിറ്റേറിയന്‍ സേവനങ്ങള്‍ ലഭിക്കും. അതേസമയം ഏകീകൃത ഹെല്‍ത്ത് കെയര്‍ കോണ്‍ടാക്റ്റ് സെന്റര്‍ (16000) ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading