ദോഹ: ഖത്തറില്‍ മാര്‍ച്ച് 18 ബുധനാഴ്ച, ശവ്വാല്‍ മാസപ്പിറവി കാണണമെന്ന് എല്ലാ മുസ്ലീങ്ങളോടും എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ (ഔഖാഫ് മന്ത്രാലയം) ക്രസന്റ് മൂണ്‍ സൈറ്റ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല ദൃശ്യമായാല്‍ അല്‍ ദഫ്ന ടവേഴ്സില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റി ആസ്ഥാനത്ത് എത്തി സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മിറ്റി അറിയിച്ചു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം അതേ ദിവസം തന്നെ കമ്മിറ്റി യോഗം ചേര്‍ന്ന് ഈദുല്‍ ഫിത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
