ഖത്തര്‍ എയര്‍വേയ്സ് പരിമിതമായ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

1q 17

ദോഹ: മേഖലയിലുടനീളമുള്ള നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് പരിമിതമായ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്ന്, മാര്‍ച്ച് 05 മുതല്‍ പരിമിതമായ ദുരിതാശ്വാസ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.

മസ്‌കറ്റില്‍ നിന്ന് ലണ്ടന്‍ ഹീത്രോ, ബെര്‍ലിന്‍, കോപ്പന്‍ഹേഗന്‍, മാഡ്രിഡ്, റോം, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തും. റിയാദില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനവും സര്‍വീസ് ആരംഭിക്കും.

അതേസമയം ഈ വിമാനങ്ങള്‍ക്കായി ഖത്തര്‍ എയര്‍വേയ്സില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ അവരുടെ നിയുക്ത വിമാന വിശദാംശങ്ങള്‍, യാത്രാ ക്രമീകരണങ്ങള്‍, അടുത്ത ഘട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് ബന്ധപ്പെടും.

നിലവില്‍ ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഖത്തര്‍ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ ഖത്തറില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യോമാതിര്‍ത്തി സുരക്ഷിതമായി വീണ്ടും തുറക്കുന്നതിന്നതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചാലുടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • യുഎസ് – ഇറാന്‍ ചര്‍ച്ച നാളെ ഖത്തറില്‍ നടക്കും

  • ഖത്തറില്‍ സൈനിക നടപടികളില്‍ ഒരാള്‍ മരിച്ചു

  • ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അഡ്മിഷന്‍ ജൂലൈ 5 മുതല്‍

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading