ദോഹ: ഖത്തറിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. താല്‍ക്കാലിക മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. യുഎസ് എംബസിയുടെ പരിസരത്ത് താമസിക്കുന്നവരെയെല്ലാം ബന്ധപ്പെട്ട അധികാരികള്‍ ഒഴിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ആവശ്യമായ പ്രതിരോധ നടപടികളുടെ ഭാഗമായി അവര്‍ക്ക് അനുയോജ്യമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
