ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് ഖത്തര്‍ ഒളിംപിക് കമ്മിറ്റി. 2026 ഫെബ്രുവരി 10, ചൊവ്വാഴ്ചയാണ് മാരത്തണ്‍ നടക്കുക. ഖത്തര്‍ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി, ക്യുഒസി ഹാഫ് മാരത്തണ്‍ 2026 എന്ന പേരില്‍ ലുസൈല്‍ ബൊളിവാര്‍ഡിലായിരിക്കും ഓട്ടമത്സരം നടക്കുന്നത്.
6,000-ത്തിലധികം ആളുകള്‍ ഓട്ടത്തില്‍ പങ്കെടുക്കും. ‘സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍’ എന്ന പേരിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികളുടെ വിഭാഗം (6-14 വയസ്സ്): 1 കിലോമീറ്റര്‍, ജൂനിയര്‍ വിഭാഗം (ആണ്‍കുട്ടികളും പെണ്‍കുട്ടികളും, 15-17 വയസ്സ്): 5 കിലോമീറ്റര്‍, ഓപ്പണ്‍ വിഭാഗം (പുരുഷന്മാരും സ്ത്രീകളും, 19-39 വയസ്സ്): 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, ഓപ്പണ്‍ വിഭാഗം (പുരുഷന്മാരും സ്ത്രീകളും, 40+ വയസ്സ്): 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, ടീം ഖത്തര്‍ വിഭാഗം – അല്‍ അദാം (പുരുഷന്മാരും സ്ത്രീകളും, 19-39 വയസ്സ്): 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, ടീം ഖത്തര്‍ വിഭാഗം – അല്‍ അദാം (പുരുഷന്മാരും സ്ത്രീകളും, 40+ വയസ്സ്): 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലായിരിക്കും ഹാഫ് മാരത്തണ്‍ നടക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
