ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വിവിധ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. രാജ്യത്തെ നിലവിലെ പണനയം വിലയിരുത്തിയ ശേഷമാണ് തീരുമാനം. നിക്ഷേപ നിരക്ക്, ക്യുസിബി വായ്പാ നിരക്ക്, ക്യുസിബി റിപ്പോ നിരക്ക് എന്നിവയുടെ നിലവിലെ പലിശ നിരക്കുകളാണ് കുറയ്ക്കാന്‍ തീരുമാനിച്ചത്.
പുതിയ തീരുമാന പ്രകാരം പലിശ നിരക്കുകള്‍ ഇനിപ്പറയുന്ന രീതിയില്‍ കുറയും. ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍) 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് 3.85% ആക്കി. ക്യുസിബി വായ്പാ നിരക്ക് (ക്യുസിബിഎല്‍ആര്‍) 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് 4.35% ആക്കി. ക്യുസിബി റിപ്പോ നിരക്ക് (ക്യുസിബിആര്‍ആര്‍) 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് 4.10% ആക്കിയും കുറച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
