ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം; ഫിഫ അണ്ടര്‍-17 ലോകകപ്പിന് തുടക്കം

fifa

ദോഹ: ഖത്തറില്‍ ഇനി ഫുട്‌ബോള്‍ ആരവം. യൂത്ത് ഫുട്‌ബോളിന് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 ഇന്ന് ആരംഭിക്കും. 48 ടീമുകള്‍ ആസ്പയര്‍ സോണില്‍ ആവേശകരമായ ഉത്സവ അന്തരീക്ഷവും തീര്‍ക്കും.

ഫൈനല്‍ ഒഴികെയുള്ള 104 മത്സരങ്ങള്‍ ആസ്പയര്‍ സോണിലെ കോംപറ്റീഷന്‍ കോംപ്ലക്‌സിലെ എട്ട് പിച്ചുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരൊറ്റ വേദിയില്‍ നടക്കും. ഫിഫ ചരിത്രത്തില്‍ ഇതാദ്യമായാണ് ആരാധകര്‍ക്ക് ഓരോ മത്സരവും ഒരിടത്ത് കാണാനുള്ള അപൂര്‍വ അവസരം ലഭിക്കുന്നത്. നവംബര്‍ 27 ന് ആസ്പയര്‍ സോണിലെ പ്രശസ്തമായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ അരങ്ങേറും.

ആ വര്‍ഷം ഫിജി, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, സാംബിയ, എല്‍ സാല്‍വഡോര്‍, ഉഗാണ്ട എന്നിവര്‍ പുതുമുഖങ്ങളാണ്. നവംബര്‍ 11 വരെ തുടര്‍ച്ചയായി ഒമ്പത് ദിവസത്തേക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും എട്ട് മത്സരങ്ങള്‍ ഉണ്ടായിരിക്കും, 12 ഗ്രൂപ്പുകളില്‍ നിന്നുള്ള ടീമുകള്‍ നോക്കൗട്ട് റൗണ്ടുകളില്‍ സ്ഥാനങ്ങള്‍ക്കായി പോരാടും.

ആതിഥേയരായ ഖത്തറും ഇറ്റലിയും തമ്മിലുള്ള ഗ്രൂപ്പ് എ പോരാട്ടത്തോടെയാണ് മത്സരം ആരംഭിക്കുന്നത്. അതിന്മുമ്പ് ലളിതമായ ഒരു ഉദ്ഘാടന ചടങ്ങ് നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തറിൽ ഇനി കളി ആരവം….

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി