തൃശ്ശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി ഷംല ഹംസയും തിരഞ്ഞെടുക്കപ്പെട്ടു.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കാണ് പ്രത്യേക ജൂറി പരാമര്‍ശം. ജനപ്രിയ ചിത്രം പ്രേമലൂ. സ്വഭാവ നടനായി സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം), സ്വഭാവനടി – ലിജോമോള്‍ (നടന്ന സംഭവം).
അവാര്‍ഡുകള്‍ ഇങ്ങനെ:
മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സിഎസ് മീനാക്ഷി), മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി), പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ), മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം), നവാഗതസംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ
നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്), ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്), കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈന്‍വില്ല), മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം), കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല), ശബ്ദരൂപകല്‍പന- ഷിജിന്‍ മെല്‍വിന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്), സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി).
കലാസംവിധായകന്‍ – അജയന്‍ ചാലിശേരി (മഞ്ഞുമ്മല്‍ ബോയ്‌സ്), ചിത്രസംയോജകന്‍ സൂരജ് ഇ എസ് (കിഷ്‌കിന്ധാ കാണ്ഡം), പിന്നണി ഗായിക- സെബ ടോമി(അം അ), പിന്നണി ഗായകന്‍- ഹരി ശങ്കര്‍(എആര്‍എം), പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം), സംഗീത സംവിധയകന്‍- സുഷിന്‍ ശ്യാം.
ഗാനരചയിതാവ്- വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മല്‍ ബോയ്‌സ്, ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്‌സ്), തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്), മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്),
സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്‌സ്) , മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ, മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിര്‍മയി ((ബൊഗൈന്‍വില്ല), പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ), പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം), പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്‌കിന്ദാകാണ്ഡം), മികച്ച നടന്‍- മമ്മൂട്ടി (ഭ്രമയുഗം). പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
