ദോഹ: ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ‘ഹെര്‍പ്പസ് സോസ്റ്റര്‍’ വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായി ഹെര്‍പ്പസ് സോസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാണെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (PHCC) പ്രഖ്യാപിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കും അവയുടെ സങ്കീര്‍ണതകള്‍ക്കുമെതിരെ രോഗ പ്രതിരോധ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പിഎച്ച്‌സിസിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
സാധാരണയായി ശരീരത്തില്‍ ഒരു നാഡിയുടെ സമീപത്തായി ചര്‍മ്മത്തില്‍ ദ്രാവകം നിറഞ്ഞ കുമിളകളോടുകൂടിയ ചുണങ്ങായി കാണപ്പെടുന്നതാണ് ഹെര്‍പ്പസ് സോസ്റ്റര്‍ വൈറസ്.ഏകദേശം 80% കേസുകളിലും, ചൊറിച്ചില്‍, വേദന പോലുള്ള ലക്ഷണങ്ങള്‍ കാണപ്പെടുന്നതാണ് രോഗാവസ്ഥ.’50 വയസ്സിനു ശേഷം അപകടസാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതാണ് അവസ്ഥ. കുട്ടിക്കാലത്ത് ചിക്കന്‍പോക്‌സ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ അവസ്ഥ സജീവമായേക്കും. ഹെര്‍പ്പസ് സോസ്റ്റര്‍ ഉള്ള ഒരാള്‍ക്ക് ചിക്കന്‍പോക്‌സോ അതിന്റെ വാക്‌സിനോ ഒരിക്കലും എടുത്തിട്ടില്ലാത്തെങ്കില്‍ വൈറസ് പകരാം.
50 വയസ്സിനു മുകളിലുള്ള വ്യക്തികള്‍,രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ (കാന്‍സര്‍ രോഗികള്‍, എച്ച്‌ഐവി ബാധിതര്‍, അവയവം മാറ്റിവയ്ക്കല്‍ സ്വീകര്‍ത്താക്കള്‍, അല്ലെങ്കില്‍ രോഗപ്രതിരോധ ചികിത്സ സ്വീകരിക്കുന്നവര്‍), പ്രമേഹം, ശ്വാസകോശരോഗം അല്ലെങ്കില്‍ വൃക്ക തകരാറ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ എന്നിവര്‍ക്ക് രോഗം നിര്‍ണായകമാവും.
കാഴ്ച അല്ലെങ്കില്‍ കേള്‍വി പ്രശ്‌നങ്ങള്‍, മുഖത്തെ പക്ഷാഘാതം, ചര്‍മ്മ അണുബാധകള്‍, അല്ലെങ്കില്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍, തലച്ചോറിന്റെ വീക്കം എന്നിവയ്ക്കും കാരണമായേക്കും. ഈ അപകടസാധ്യതകള്‍ കണക്കിലെടുത്ത്, ഹെര്‍പ്പസ് സോസ്റ്ററും അതിന്റെ സങ്കീര്‍ണതകളും തടയുന്നതിനായി വാക്‌സിനേഷന്‍ എടുക്കണമെന്ന് ഡോ. റാന്‍ഡ് പറഞ്ഞു.
ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. രണ്ട് ഡോസുകളിലാണ് വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ ഹെര്‍പ്പസ് സോസ്റ്ററിനും പോസ്റ്റ്‌ഹെര്‍പ്പസ് ന്യൂറല്‍ജിയയ്ക്കും എതിരെ 90% ത്തിലധികം സംരക്ഷണം നല്‍കും. കൂടാതെ ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് 70-90% സംരക്ഷണം നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
