ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നത്താന്‍ സൗകര്യമൊരുക്കി. 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. പ്രാദേശിക ഇന്ത്യന്‍ സിം കാര്‍ഡ് ഇല്ലാതെ എന്‍ആര്‍ഇ, എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടുകള്‍ വഴി പേയ്മെന്റ് നടത്താന്‍ സാധിക്കും.
ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, യുഎഇ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, യുഎസ്എ, യുകെ, ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകും. നിലവില്‍ ബീറ്റ പരിശോധനയിലായതിനാല്‍ വരും ദിവസങ്ങളില്‍ അര്‍ഹരായ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും. പ്രവാസികള്‍ക്ക് പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സേവനം ലഭിക്കും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ശേഷം എസ്എംഎസ് വഴി വെരിഫൈ ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
