ദോഹ: സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ക്ലാസ് 3 ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിനെതിരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്ലാസ് 3 ആയി തരംതിരിഞ്ഞിട്ടുള്ള വസ്തുക്കള്‍ അംഗീകൃത സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതെ കൈകാര്യം ചെയ്യുന്നതോ കൊണ്ടുപോകുന്നതോ നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കൃത്യമായി സുരക്ഷാ നടപടികള്‍ പാലിക്കാതെ അശ്രദ്ധമായി ഇത്തരം ദ്രാവകങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീപിടുത്തത്തിനോ സ്‌ഫോടനത്തിനോ കാരണമാകും.
ഡീസല്‍, ആല്‍ക്കഹോള്‍ പോലുള്ള താഴ്ന്ന താപനിലയില്‍ (ഫ്‌ലാഷ് പോയിന്റ്) കത്തുന്ന നീരാവി പുറപ്പെടുവിക്കുന്ന ദ്രാവകങ്ങളും മിശ്രിതങ്ങളും ക്ലാസ് 3 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അംഗീകൃത കണ്ടെയ്‌നറുകളും മതിയായ വായുസഞ്ചാരം ഉറപ്പാക്കുന്നതും തീപിടിത്ത സാധ്യത ഒഴിവാക്കുന്നതുമായ കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
