ബെംഗളൂരു: ഇന്ത്യയില്‍ ഓപ്പണ്‍എഐ അവരുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഗോ പ്ലാന്‍ (ChatGPT Go) ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയതായി പ്രഖ്യാപിച്ചു. പരിമിതമായ കാലയളവിലേക്ക് പ്രഖ്യാപിച്ച ഈ ഓഫര്‍ 2025 നവംബര്‍ നാല് മുതല്‍ രാജ്യത്ത് ലഭിക്കും. ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമിട്ട് 399 രൂപ ഈടാക്കിയിരുന്ന ചാറ്റ്ജിപിടിയുടെ മിഡ്-ടയര്‍ പ്ലാനാണ് ‘ചാറ്റ്ജിപിടി ഗോ’ സബ്സ്‌ക്രിപ്ഷന്‍. ഈ പ്ലാനാണ് ഇപ്പോള്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇന്ത്യയിലുള്ളവര്‍ക്ക് ഓപ്പണ്‍എഐ സൗജന്യമാക്കിയത്. ഒരു വര്‍ഷക്കാലത്തേക്ക് ഇപ്പോള്‍ സൗജന്യമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഓപ്പണ്‍എഐ സൗജന്യ പ്ലാനിനും ചാറ്റ്ജിപിടി പ്ലസിനും മധ്യേയുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചത്. സൗജന്യ പ്ലാനിലുണ്ടായിരുന്ന എല്ലാ ഫീച്ചറുകള്‍ക്കും പുറമെ ജിപിടി-5 ആക്സസ്, ഇമേജ് ജനറേഷന്‍ വിപുലീകരണം, ഫയല്‍ അപ്ലോഡിംഗിലെ വര്‍ധനവ്, കസ്റ്റം ജിപിടികളിലേക്കുള്ള ആക്സസ് തുടങ്ങി അനേകം സവിശേഷതകള്‍ ചാറ്റ്ജിപിടി ഗോയിലുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
