രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ കഫ്‌സിറപ്പ് നല്‍കരുത്; സര്‍ക്കുലറുമായി സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍

1q 24

തിരുവനന്തപുരം: കേരളത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികള്‍ക്കും ഫാര്‍മിസിസ്റ്റുകള്‍ക്കും ഡ്രഗ് കണ്‍ട്രോളര്‍ സര്‍ക്കുലര്‍ നല്‍കിയത്. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സര്‍ക്കുലറും നല്‍കി. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകള്‍ കേരളത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ ജാഗ്രത കടുപ്പിക്കുകയും ചെയ്തു.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ കഫ് സിറപ്പുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ത്തിട്ടുള്ള സംയുക്ത ഫോര്‍മുലേഷനുകള്‍ ഒഴിവാക്കണം. മരുന്ന് കുറിപ്പടികള്‍ കൊണ്ടുവന്നാലും മരുന്ന് നല്‍കേണ്ടതില്ലെന്നും നിര്‍ദ്ദേശം നല്‍കി. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടി വന്നാല്‍ ഡോസേജിലും കാലയളവിലും കൃത്യമായ നിര്‍ദ്ദേശം നല്‍കണം. അംഗീകൃത നിര്‍മാതാക്കളുടെ മരുന്ന് മാത്രമേ വില്‍ക്കാവൂ. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഇത്തരം മരുന്നുകള്‍ വിറ്റാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനവ്യാപകമായി മെഡിക്കല്‍ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ 170 സാമ്പിളുകള്‍ ശേഖരിച്ചു. 52 സാമ്പിളുകള്‍ സംസ്ഥാന ഡഗ് കണ്‍ട്രോളര്‍ വകുപ്പ് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അനുവദിനീയമായതിലും അധികം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം അപകടമുണ്ടാക്കിയതായി കരുതുന്ന SR 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading