ദോഹ: ഖത്തറിലെ കോട്ടയം സ്വദേശികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ‘അക്ഷരനഗരിയുടെ പൊന്നോണം 2K5’ എന്ന ശീര്‍ഷകത്തോടെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുമാമ ക്യാമ്പസില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഇഷ് സിംഹാല്‍ ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവ, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ജീസ് ജോസഫ്, ദോഹ സെന്റ്.പീറ്റേഴ്‌സ് ക്‌നാനായ പള്ളിവികാരി റവ. ഫാ. അജു തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ആര്‍ജെ ജിബിന്‍ അവതാരകനായി. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരിയായ പതിമൂന്നുകാരിയായ നഥാനിയ ലെല വിപിന്റെ മോട്ടിവേഷണല്‍ സ്പീച്ചും ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും കല കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയവരെയും വിവിധ മേഖലകളില്‍ പരിപാടിക്ക് സഹായം നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു
കുട്ടികളുടെ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ, കനല്‍ മേളം സമിതി നയിച്ച പഞ്ചാരി മേളം, ആര്‍ട്ട് ഇന്‍ മോഷന്‍, ടീം ട്വങ്കിള്‍ ടോസ് എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, ക്യുഐപിഎ ഖത്തര്‍ ടീമിന്റെ തിരുവാതിര, അത്തപ്പൂക്കളം, ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ലൈവ് സംഗീത നിശ എന്നിവ കാണികള്‍ക്ക് ആവേശം പകര്‍ന്നു. നാടിന്റെ ശക്തി വിളിച്ചോതുന്ന വടംവലിയോടുകൂടി കലാരിപാടികള്‍ സമാപിച്ചു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്കോസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം പാമ്പാടി നന്ദി പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വോളന്റിയേഴ്‌സ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
