ഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിന് ബര്‍മിങ്ഹാമില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലാന്‍ഡിംഗിന് തൊട്ടുമുമ്പ് റാറ്റ് (റാം എയര്‍ ടര്‍ബൈന്‍) പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
