റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ ഇഖാമ ലഭിക്കാത്തവര്‍ക്കും, ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് രാജ്യത്തേക്ക് പുറത്തേക്ക് പോകാന്‍ ഇപ്പോള്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് എക്‌സിറ്റ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
സാധാരണയായി ഇന്ത്യന്‍ എംബസി വഴിയാണ് ഇഖാമ ലഭിക്കാത്തവരും, ഇഖാമ കാലാവധി അവസാനിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പുതുക്കാതെ പോയവര്‍ക്കും എക്‌സിറ്റ് രേഖകള്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിന് കാലതാമസം നേരിടുന്നുണ്ട്. ഇന്ത്യന്‍ എംബസി വഴിയുള്ള എക്‌സിറ്റ് നടപടികള്‍ക്ക് പുറമേയാണ് പുതുതായി സൗദി തൊഴില്‍ വകുപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഫൈനല്‍ എക്‌സിറ്റ് കിട്ടുന്നതിനുള്ള അപേക്ഷ നല്‍കാനുള്ള സേവനം നല്‍കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സമര്‍പ്പിക്കുന്ന ഫൈനല്‍ എക്‌സിറ്റ് അപേക്ഷ കാലതാമസം കൂടാതെ വളരെ വേഗത്തില്‍ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
