ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യക്കാരി പെണ്‍കുഞ്ഞിന് ജന്മംനല്‍കി. പ്രസവശേഷം നവജാത ശിശുവിനേയും അമ്മയേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
അഹമ്മദാബാദില്‍ നിന്ന് അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്കുള്ള യാത്രാമധ്യേയാണ് ഹമദ് വിമാനത്താലവളത്തില്‍ കുഞ്ഞ് ജനിച്ചത്. വളരെ ഏകോപനവും പരിചരണവും ആവശ്യമായ സാഹചര്യമായിരുന്നു എന്ന് സഹായത്തിനെത്തിയ സാമൂഹിക സംഘടനയായ പുനര്‍ജനി ഖത്തര്‍ അറിയിച്ചു. പിന്തുണ നല്‍കിയ പുനര്‍ജനി ഖത്തറിനും ഗുജറാത്തി സമാജത്തിനും ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
