ദോഹ: ഖത്തറിലെ അല്‍ ഖരൈതിയാത്ത് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി, നാളെ, സെപ്റ്റംബര്‍ 03 ബുധനാഴ്ച അര്‍ദ്ധരാത്രി 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ റോഡ് അടച്ചിടും. അല്‍ എബ്ബിലേക്കും അല്‍ ഖറൈത്തിയാത്തിലേക്കും പോകുന്ന എക്‌സിറ്റാലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
അടച്ചിടല്‍ സമയത്ത്, അല്‍ എബ്ബ് സ്ട്രീറ്റിലേക്കും അല്‍ റുഫ സ്ട്രീറ്റിലേക്കും പോകുന്നവര്‍ ഇസ്ഗാവ ഇന്റര്‍ചേഞ്ച് ഉപയോഗിച്ച് ഖുതിഫാന്‍ സ്ട്രീറ്റില്‍ ഇടത്തേക്ക് തിരിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
