ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ യുവകവിയും അധ്യാപകനും പ്രസാധകനുമായ ജിനുവിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സ്വീകരണം നല്‍കി. പത്തനംതിട്ട റാന്നി സ്വദേശിയായ ജിനു കവിതാസമാഹാരങ്ങളും ലേഖനങ്ങളുമടക്കം ആറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ സ്റ്റുഡന്റ് മാസിക സംസ്ഥാന കവിതാപുരസ്‌കാരം, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാപുരസ്‌കാരം 2023ല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരത്തിനുള്ള ഫൈനല്‍ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ ‘ആകാശത്തിലേക്ക് നീളുന്ന വേരുകള്‍’ എന്ന പുസ്തകം 2024ലും 2025ലും ഇടംനേടിയിരുന്നു. ബുക്ക്ജിന്‍ പബ്ലിക്കേഷന്‍സിന്റെ സ്ഥാപകനും പ്രസാധകനുമാണ്. നിലവില്‍ മലയാളസര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.
ആനുകാലികങ്ങളിലൂടെയും ഓണ്‍ലൈന്‍ മാസികകളിലൂടെയും ആകാശവാണിയിലൂടെയും കവിതകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഭൂമിയിലെ സര്‍വ്വചാരാചാരങ്ങളെയും പരിഗണിക്കാന്‍ സാഹിത്യം നമ്മളെ പഠിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചടങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷംല ജാഫര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, അന്‍സാര്‍ അരിംബ്ര കവിയെ പരിചയപ്പെടുത്തി. ഹുസൈന്‍ കടന്നമണ്ണ നന്ദി പ്രകാശനവും നടത്തി. അന്‍സാര്‍ അരിമ്പ്ര അബ്ദുസ്സലാം മാട്ടുമ്മല്‍, ഹുസൈന്‍ വാണിമേല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
